പുതിയ രൂപത്തിലും ഭാവത്തിലും ലെന; വൈറലായി ഫോട്ട് ഷൂട്ട്

രുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലായാളി പ്രേഷകരുടെ പ്രിയ നടിയായി മാറിയതാണ് ലെന. എല്ലാത്തരം കഥാപാത്രങ്ങളും തനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ലെന തെളിയിച്ചു. നായികയായും സഹനടിയായും ലെന മലയാള സിനിമയില്‍ തിളങ്ങി. എന്നു നിന്റെ മെയ്തീനിലെ പൃഥിരാജിന്റെ അമ്മ വേഷം ഉള്‍പ്പടെ നിരവധി കഥാപാത്രങ്ങളിലൂടെ ലെനയുടെ അഭിനയമികവിനെ വിലയിരുത്താന്‍ സാധിക്കും.

ഇപ്പോഴിതാ ലെനയുടെ പുതിയ ഫോട്ടോഷൂട്ടും ചിത്രങ്ങളും വീഡിയോയുമാണ് വൈറലാകുന്നത്. സിനിമയില്‍ മാത്രമല്ല സിനിമയ്ക്കു പുറത്തും വലിയ മേക്കോവര്‍ നടത്താറുണ്ട് താരം. ബോയ് കട്ട് ചെയ്താണ് ലെനയുടെ പുതിയ മേക്കോവര്‍. തോമസ് ജേക്കബ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.

https://www.facebook.com/ActressLenaOfficial/videos/355737388374106/

Top