ഏറെ പുതുമകളുമായി ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് തിരിച്ചെത്തി

ന്യൂഡല്‍ഹി: ഏറെ പുതുമകളുമായി ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് തിരിച്ചെത്തി. ഏകദേശം രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് സൈറ്റ് തിരിച്ചെത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം എന്ന സന്ദേശത്തോടെയാണ് വെബ്സൈറ്റ് തുറക്കുന്നത്. നിലവില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും സൈറ്റ് ലഭ്യമാണ്.

കമ്പ്യൂട്ടറിലും മൊബൈലിലും ടാബ്ലെറ്റിലും ഉള്ളടക്കം നഷ്ടപ്പെടാതെ ഒരേ രീതിയില്‍ കാണാനാവുന്ന റെസ്പോണ്‍സീവ് ഡിസൈന്‍ ആണ് വെബ്‌സൈറ്റിനുള്ളത്. പാര്‍ട്ടിയുടെ ടൈം ലൈന്‍ കാണിക്കുന്ന ഭാഗം വളരെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. പാര്‍ട്ടിയില്‍ അംഗത്വം എടുക്കാനും, വോളണ്ടിയര്‍ ആവാനും ഡൊണേഷനുകള്‍ നല്‍കാനും സൗകര്യവും വെബ്സൈറ്റിലുണ്ട്.

ഇ-ലൈബ്രറി സൗകര്യവും വെബ്സൈറ്റിലുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുന്നതിനായി പ്രത്യേക ഭാഗം സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പാര്‍ട്ടി മുന്‍ അദ്ധ്യക്ഷന്മാരുടെ ചിത്രങ്ങളും ബയോ ഡാറ്റയും ഹോം പേജില്‍ തന്നെ കൊടുത്തിരിക്കുന്നു.

പുതിയ സൈറ്റ് പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും ദിവസം സൈറ്റ് ഓഫ് ലൈനായതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞിരുന്നു.

Top