ജൂലായ് ഒന്നു മുതല്‍ പഞ്ചാബില്‍ പുതിയ മദ്യനയം

പഞ്ചാബില്‍ പുതിയ മദ്യനയം ജൂലായ് ഒന്നു മുതല്‍ പഞ്ചാബില്‍ പുതിയ മദ്യനയം നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില വന്‍തോതില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ മദ്യനയം പ്രാബല്യത്തിലാകുന്നതോടെ മദ്യത്തിന് 35 ശതമാനം മുതല്‍ 60 ശതമാനംവരെ വില കുറയും.

മദ്യം വാങ്ങാനാവുന്നതിന്റെ പരിധി എടുത്തുകളയാനും സര്‍ക്കാരിന്റെ തീരുമാനത്തിലുണ്ട് . പുതിയ മദ്യനയ പ്രകാരം ഓരോ മദ്യനിര്‍മാതാക്കള്‍ക്കും പ്രത്യേകം വിതരണക്കാരെ നിയമിക്കും. അവരായിരിക്കും ചില്ലറ വില്‍പനക്കാര്‍ക്ക് മദ്യം എത്തിച്ചുനല്‍കുക. സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികള്‍ സ്ഥാപിക്കുന്നതിനുള്ള നിരോധനം പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഹരിയാനയില്‍ന്നും ചണ്ഡീഗഢില്‍നിന്നും പഞ്ചാബിലേക്കുള്ള അനധികൃത മദ്യക്കടത്ത് തടയുക എന്നതാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം . മദ്യ കള്ളക്കടത്ത് തടയുന്നതോടെ 40 ശതമാനം വരുമാനം വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മദ്യവില്‍പന വര്‍ധിക്കുമെന്നും കഴിഞ്ഞ വര്‍ഷം ലഭിച്ച 6,158 കോടി രൂപയേക്കാള്‍ ഇത്തവണ 9,647.85 കോടി രൂപ വരുമാനമായി ലഭിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

Top