ദുബൈയില്‍ സന്ദര്‍ശകരായ ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ ഇനി പുതിയ ലൈസന്‍സ്

doctors

ന്ദര്‍ശകരായ ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ പുതിയ ലൈസന്‍സ് നല്‍കാനൊരുങ്ങി ദുബൈ. ഇതിലൂടെ മൂന്ന് ക്ലിനിക്കുകളില്‍ രണ്ടുവര്‍ഷം ജോലി ചെയ്യാനും. കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുമാകും. ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റി അതോറിറ്റിയാണ് ലൈസന്‍സ് നല്‍കുക. ജനുവരി 25 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

നേരത്തെ മൂന്ന് മാസത്തേക്ക് ഈ ലൈസന്‍സ് അനുവദിച്ചിരുന്നു. യോഗ്യത തെളിയിക്കുന്ന രേഖയും ക്ലിനിക്കുമായുള്ള കരാറും സഹിതമാണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. ബദല്‍ ചികിത്സാ രീതിയില്‍ ബിരുദമുള്ള ഡോക്ടര്‍മാര്‍ക്കും ദന്ത ഡോക്ടര്‍മാര്‍ക്കും ഈ ലൈസന്‍സിന് അപേക്ഷിക്കാം.

Top