പെരിയ കൊലപാതകകേസില്‍ സര്‍ക്കാരിന് വേണ്ടി പുതിയ അഭിഭാഷകന്‍ ഹാജരാകും

കാസര്‍ഗോഡ് : പെരിയ കൊലപാതകകേസില്‍ സര്‍ക്കാരിന് വേണ്ടി പുതിയ അഭിഭാഷകന്‍ ഹാജരാകും. മുന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയ മനീന്ദര്‍ സിംഗാണ് ഹാജരാകുക. കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാറിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ ആയിരുന്നു ഹാജരായിരുന്നത്.

രഞ്ജിത്ത് കുമാറിന്റെ അസൗകര്യം കണക്കിലെടുത്താണ് പുതിയ അഭിഭാഷകനെ നിശ്ചയിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. രഞ്ജിത്ത് കുമാറിന് ഇനി ഡിസംബര്‍ 10 ന്‌ശേഷം മാത്രമാണ് ഡേറ്റ് ഉള്ളത്.

പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കും.

Top