പുതിയ നിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കും; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുതിയ കര്‍ഷകനിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. വിവിധ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച് ഷെയര്‍ ചെയ്ത ട്വീറ്റിലൂടെയാണ് പുതിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ രാഹുല്‍ പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടിയെ ബില്ലുകളുമായി രാഹുല്‍ താരതമ്യപ്പെടുത്തുകയും ചെയ്തു.

A flawed GST destroyed MSMEs.

The new agriculture laws will enslave our Farmers.#ISupportBharatBandh
— Rahul Gandhi (@RahulGandhi) September 25, 2020

”അപര്യാപ്തമായ ജിഎസ്ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകര്‍ത്തു. ഇപ്പോള്‍ അവതരിപ്പിച്ച കര്‍ഷകനിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കും”. രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. ഭാരത് ബന്ദിനെ അനുകൂലിക്കുന്നതായും അദ്ദേഹം ഹാഷ്ടാഗിലൂടെ അറിയിച്ചു.

Top