മന്ത്രവാദ – ആഭിചാര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പുതിയ നിയമം ഉടനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രവാദവും ആഭിചാര പ്രവര്‍ത്തനങ്ങളും നിരോദിക്കാന്‍ പുതിയ നിയമം ഉടനെന്ന് മുഖ്യമന്ത്രി. ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ നിയമ പരിഷ്‌കരണ കമ്മീഷന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കമ്മിഷന്റെ ശുപാര്‍ശ ലഭിച്ചാല്‍ നിയമ വകുപ്പുമായി ആലോചിച്ച് ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുഖാന്തിരം സംസ്ഥാനത്ത് രണ്ടു കൊലപാതകങ്ങളും 19 തട്ടിപ്പ് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് റൂറല്‍ ഏരിയയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.

Top