new law in japan

ജപ്പാന്‍: ജപ്പാനില്‍ പുതിയ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്നു. ജപ്പാന്റെ യുദ്ധവിരുദ്ധ സമീപനത്തിനെതിരാണ് പുതിയ നിയമമെന്ന് ആരോപിച്ച് നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്വയം പ്രതിരോധത്തിനല്ലാതെയും മറ്റ് രാജ്യങ്ങളുമായുള്ള സംഘര്‍ഷങ്ങളില്‍ ഇടപെടാന്‍ സൈന്യത്തിന് അധികാരം നല്‍കുന്നതാണ് പുതിയ സുരക്ഷാനിയമം.
രാജ്യവ്യാപക പ്രതിഷേധത്തിനിടെ കഴിഞ്ഞ വര്‍ഷമാണ് നിയമം പാസാക്കിയത്. പ്രധാനമന്ത്രി ഷിന്‍സോ ആബെയുടേയും പ്രതിരോധമന്ത്രി ഗെന്‍ നകാതനിയുടേയും പിന്തുണയോടെയാണ് നിയമം പാസാക്കിയത്.

രാജ്യാന്തരതലത്തില്‍ സൈന്യത്തിന്റെ സഹകരണം വര്‍ധിപ്പിക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നാണ് സര്‍ക്കാരിന്റെ വാദം. 1945ല്‍ രണ്ടാം ലോക യുദ്ധം മുതല്‍ സ്വയം പ്രതിരോധത്തിനായി മാത്രമേ ജപ്പാന് സൈന്യത്തെ ഉപയോഗിക്കാന്‍ ഭരണഘടന അനുമനല്‍കുന്നുണ്ടായിരുന്നുള്ളൂ. മാസങ്ങള്‍ക്ക് മുമ്പ് തന്നെ സര്‍ക്കാര്‍ നീക്കത്തിനെതിരെ ജപ്പാനില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ പ്രക്ഷോഭമാരംഭിച്ചിരുന്നു. നിയമം പ്രാബല്യത്തിലായതോടെ പ്രക്ഷോഭം രൂക്ഷമായിട്ടുണ്ട്.

Top