ലാന്‍ഡ്‌റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് 2020 ഇന്ത്യന്‍ വിപണിയില്‍; 57.06 ലക്ഷം രൂപ മുതല്‍

മുംബൈ: മോഡി കൂട്ടി ലാന്‍ഡ്‌റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് 2020 ഇന്ത്യന്‍ വിപണിയില്‍. ജഗ്വാര്‍ ലാന്‍ഡ്‌റോവറിന്റെ പിടിഎ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഡിസ്‌കവറി സ്‌പോര്‍ട്ടിന് 57.06 ലക്ഷം രൂപ മുതല്‍ 60.89 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില എന്നാണ് റിപ്പോര്‍ട്ട്.

എസ് ആന്‍ഡ് ആര്‍, ഡൈനാമിക് എസ്ഇ വേരിയന്റുകളിലാണ് ലാന്‍ഡ്‌റോവര്‍ തങ്ങളുടെ മുഖംമിനുക്കി വാഹനത്തെ വിപണിയില്‍ എത്തിച്ചത്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി മാറ്റങ്ങളുമായാണ് വാഹനം എത്തുന്നത്.

ബി.എസ്. 6 പാലിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ ഇന്‍ജെനിയം എന്‍ജിനാണ് വാഹനത്തിലുള്ളത്. പെട്രോള്‍ എന്‍ജിന്‍ 245 ബിഎച്ച്പി കരുത്ത് പകരുമ്പോള്‍ ഡീസല്‍ എന്‍ജിനില്‍ ഇത് 177 ബിഎച്ച്പിയാണ്. പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ മോടികൂട്ടുന്നത് വയര്‍ലെസ് ചാര്‍ജിങ്, അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, കൂടുതല്‍ ബ്ലാക്ക് ഡീറ്റെയ്‌ലിങ് തുടങ്ങിയവയാണ്.

Top