സൗദിയില്‍ പുതിയ ലേബര്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് ധാരണ

ministry-of-labour

ദമാം : നീതിന്യായ മേഖയില്‍ നടപ്പാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായി സൗദിയില്‍ നീതിന്യായ മന്ത്രാലയത്തിനു കീഴില്‍ പുതിയ ലേബര്‍ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള ധാരണയായി. ഇത് സംബന്ധിച്ച കാരാറില്‍ നീതിന്യായ മന്ത്രാലയവും തൊഴില്‍ കാര്യ മന്ത്രാലയവും തമ്മിലുള്ള ധാരണാ പത്രത്തില്‍ വകുപ്പ് മന്ത്രിമാര്‍ ഒപ്പുവെച്ചു.

തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജിനിയര്‍ അഹമദ് അല്‍ റാജിയും നീതിന്യായ മന്ത്രിയും സുപ്രിം ജുഡിഷ്യറി കൗണ്‍സില്‍ പ്രസിഡന്റുമായ ശൈഖ് ഡോ. വലീദ് അല്‍സ്വം ആനിയും ആണ് കരാറില്‍ ഒപ്പ് വെച്ചത്.

തുടക്കത്തില്‍ രാജ്യത്തെ ഏഴ് പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലായിരിക്കും കോടതികള്‍ പ്രവര്‍ത്തനമാരംഭിക്കുക. അടുത്ത വര്‍ഷം ആദ്യം കോടതികള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലുള്ള ലേബര്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ തര്‍ക്ക പരിഹാര സമിതികളാണ് തൊഴില്‍ തര്‍ക്ക കേസുകള്‍ വിചാരണ ചെയ്യുന്നത്. അതിനു പകരമായാണ് പ്രത്യേക കോടതി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.Related posts

Back to top