വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കും

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുന്‍പ് പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുത്തേക്കുമെന്ന് സൂചന.

കോണ്‍ഗ്രസിനുള്ളില്‍ ഇത് സംബന്ധിച്ച് സമവായമായെന്നാണ് റിപ്പോര്‍ട്ട്.

എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള ചര്‍ച്ചയിലാണ് സമവായമായത്.

കെപിസിസി ഭാരവാഹികളെ ഒക്ടോബര്‍ ആദ്യവാരം തീരുമാനിക്കുമെന്നും വിവരങ്ങളുണ്ട്.

ഒക്ടോബര്‍ 11നാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Top