New King for Thailand as Crown Prince, Vajiralongkorn, Ascends to Throne

ബാങ്കോക്ക്: തായ്‌ലന്‍ഡ് രാജാവായി മഹാ വജ്രലോംഗ്‌കോണ്‍ (64) രാജകുമാരനെ വാഴിച്ചു. രാമാ പത്താമന്‍ എന്നാകും അദ്ദേഹം അറിയപ്പെടുക. പുതിയ രാജാവായി സ്ഥാനമേല്‍ക്കുന്നതിനായുള്ള പാര്‍ലമെന്റിന്റെ ഔദ്യോഗിക ക്ഷണപ്പത്രം അദ്ദേഹം സ്വീകരിച്ചതിനെ തുടര്‍ന്നാണ് രാജാവായി വാഴിച്ചത്.

തായ് ജനതയുടെ ഗുണത്തിനായി താന്‍ ഈ ക്ഷണപ്പത്രം സ്വീകരിക്കുകയാണെന്ന് മഹാ വജ്രലോംഗ്‌കോണ്‍ ടെലിവിഷനിലൂടെ അറിയിച്ചു. അന്തരിച്ച ഭൂമിബോല്‍ അതുല്യതേജ് രാജാവിന്റെ മകനാണ് ലോംഗ്‌കോണ്‍. ലോംഗ്‌കോണ്‍ തായ് ലന്‍ഡില്‍ അധികം അറിയപ്പെടാത്തയാളാണ്. അദ്ദേഹം അധികസമയവും ജര്‍മനിയിലാണ് ചെലവഴിച്ചിരുന്നത്.

ഒക്ടോബര്‍ 13നാണ് എഴുപതുവര്‍ഷം തായ് ലന്‍ഡിലെ രാജസിംഹാസനം അലങ്കരിച്ച ഭൂമിബോല്‍ അതുല്യതേജ് രാജാവ് അന്തരിച്ചത്.

Top