നവകേരള സദസ്സ്; ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊല്ലം: കൊല്ലം കുന്നത്തൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സിനായി ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്ര മൈതാനം വിട്ട് കൊടുക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയ ഉത്തരവ് കഴിഞ്ഞ ദിവസം ഹാജരാക്കാന്‍ സര്‍ക്കാറിന് ഹൈകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 18ന് നവകേരള സദസ് നടത്താനുള്ള നീക്കം തടയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കടയ്ക്കല്‍ ദേവീ ക്ഷേത്രമൈതാനിയിലെ നവകേരള സദസിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും ഒരു വിഭാഗം വിശ്വാസികള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി അഭിഭാഷകനായ ശങ്കു ടി.ദാസ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.

Top