നവകേരള സദസ്സ് ഇന്ന് കൊല്ലം ജില്ലയില്‍

കൊട്ടാരക്കര: നവകേരള സദസ്സ് ഇന്ന് മുതല്‍ കൊല്ലം ജില്ലയില്‍. രാവിലെ ഒമ്പതിന് കൊട്ടാരക്കര ജൂബിലി മന്ദിരത്തില്‍ ക്ഷണിക്കപ്പെട്ടവരുമായി പ്രഭാത യോഗം നടക്കും. തുടര്‍ന്ന് 11മണിക്ക് പത്തനാപുരം എന്‍എസ്എസ് ഗ്രൗണ്ടില്‍ ജില്ലയിലെ ആദ്യ സദസ്സ് നടക്കും.

നാളെ കരുനാഗപ്പള്ളി എച്ച് ആന്‍ഡ് ജെ മാള്‍ ഗ്രൗണ്ടില്‍ ആദ്യ സദസ്സ് നടക്കും. മൂന്ന് മണിക്ക് ചവറ കെ എം എല്‍ ഗ്രൗണ്ടിലും നാലുമണിക്ക് കുണ്ടറ സെറാമിക്‌സ് ഗ്രൗണ്ടിലും സദസ്സ് നടക്കും. രണ്ടാം ദിവസത്തെ അവസാന സദസ്സ് ആശ്രാമം പ്രശാന്തി ഗാര്‍ഡന്‍സ് ഗ്രൗണ്ടില്‍ നടക്കും. മറ്റന്നാള്‍ രാവിലെ ബീച്ച് ഹോട്ടലില്‍ ക്യാബിനറ്റ് യോഗം ചേരും.

പിന്നീട് മൂന്നുമണിക്ക് പുനലൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും വൈകിട്ട് 4. 30 ന് കൊട്ടാരക്കര ജൂബിലി മന്ദിരത്തിലും സദസ്സ് തുടങ്ങും. വൈകിട്ട് ആറിന് ചക്കുവള്ളി ദേവസ്വം ബോര്‍ഡ് സ്‌കൂളിന് സമീപമുള്ള പഴയ കശുവണ്ടി ഫാക്ടറി പരിസരത്താണ് ആദ്യദിനത്തിലെ അവസാന സദസ്സ്.

Top