ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിവരവിനൊരുങ്ങി ബിഎസ്-VI നിഞ്ച 300

രു വർഷത്തിനു ശേഷം നിഞ്ച 300 ഇന്ത്യൻ വിപണികളിലേക്ക് ഉടൻ മടങ്ങിവരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏപ്രിലിൽ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതിന് മുന്നോടിയായി കവസാക്കിയുടെ തങ്ങളുടെ എൻട്രി ലെവൽ ഓഫറായ നിഞ്ച 300 ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. പുതിയ എഞ്ചിനുമായി മോഡൽ ഇതുവരെ വിൽപ്പനയ്ക്ക് എത്തിയിരുന്നുമില്ല. എന്നാൽ 2020-21 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തോടെ ബ്രാൻഡിന്റെ എൻട്രി ലെവൽ ഓഫർ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത വർഷം ആദ്യം മാർച്ച്-ഏപ്രിൽ മാസത്തോടെ പുതിയ ബിഎസ്-VI നിഞ്ച 300 വിപണിയിലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 300 പതിപ്പിന്റെ പ്രാദേശിക മോഡൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് രണ്ട് വർഷം മുമ്പാണ്. ജാപ്പനീസ് സൂപ്പർബൈക്ക് നിർമാതാക്കൾക്ക് വളരെ മികച്ച വിൽപ്പനയാണ് ഈ മോഡൽ നേടിക്കൊടുത്തത്. 2018-ൽ മോട്ടോർസൈക്കിളിന്റെ ബോഡി പാനലുകൾ, കേബിളുകൾ, ബ്രേക്കുകൾ, ടയറുകൾ, ഹെഡ്‌ലൈറ്റുകൾ , തുടങ്ങിയ ഘടകങ്ങൾ കമ്പനി പ്രാദേശികവൽക്കരിച്ചിരുന്നു. ഇത്തവണ എഞ്ചിൻ പ്രാദേശികമായി കൂട്ടിച്ചേർത്തുകൊണ്ട് ബൈക്ക് കൂടുതൽ പ്രാദേശികവൽക്കരിക്കാൻ ടീം ഗ്രീൻ ഉദ്ദേശിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

296 സിസി ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക് പാരലൽ-ട്വിൻ യൂണിറ്റ് തന്നെയാകും ബൈക്കിന്റെ ഹൃദയം. ബി‌എസ്-IV രൂപത്തിൽ ഇത് 11000 rpm-ൽ 39 bhp കരുത്തും 10000 rpm-ൽ 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു ഈ എഞ്ചിൻ. സ്ലിപ്പറും അസിസ്റ്റഡ് ക്ലച്ചും സ്റ്റാൻ‌ഡേർഡായി ജോടിയാക്കിയ ആറ് സ്പീഡ് ഗിയർ‌ബോക്സാണ് ബൈക്കിനുള്ളത്. കവസാക്കിയുടെ നിഞ്ച 300 നിർമിക്കുന്നത് ഒരു ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിലാണ്. സസ്‌പെൻഷൻ ജോലികൾ നിർവഹിക്കുന്നത് മുന്നിൽ 37 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്കുമാണ്. അതേസമയം ബ്രേക്കിംഗിനായി മുന്നിൽ 290 mm സിംഗിൾ ഡിസ്ക്കും പിന്നിൽ 220 mm ഡിസ്ക്കും ആണ് സജ്ജീകരിച്ചിരിക്കുന്നത്.

നിഞ്ച 300-ന് 179 കിലോഗ്രാം ഭാരവും 785 മില്ലിമീറ്റർ സീറ്റ് ഉയരവുമാണുള്ളത്. പരിഷ്ക്കരിച്ച് എത്തുമ്പോൾ വാഹനത്തിന്റെ ഡിസൈനിൽ മാറ്റങ്ങളൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. 17 ഇഞ്ച് അലോയ് വീലുകളുള്ള ബൈക്കിന് മുൻവശത്ത് 110/70, പിന്നിൽ 140/70 സൈസുള്ള എംആർഎഫ് ടയറുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. നിഞ്ച സീരീസിലെ മറ്റ് മോഡലുകളെ പോലെ ഇത് ഒരു സ്പോർട്ടി പുതിയ ജിമാസ്-ഫോർ‌വേർ‌ഡ്, മിനിമലിസ്റ്റ്-ടെയിൽ‌ ഡിസൈനാണ്‌ അവതരിപ്പിക്കുന്നത്. കവസാക്കി ഡ്യുവൽ എൽഇഡി ഹെഡ്‌ലൈറ്റുകളും കൗളും വിൻഡ്‌സ്ക്രീനും തമ്മിലുള്ള വിടവുള്ള പുതിയ ഫ്ലോട്ടിംഗ്-സ്റ്റൈൽ വിൻഡ്‌സ്ക്രീനും ബൈക്കിന് ലഭിക്കുന്നു. കൂടാതെ ബൈക്കിന് ഒരു പാർട്ട്-ഡിജിറ്റൽ പാർട്ട്-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഹീറ്റ് മാനേജ്മെന്റ് സാങ്കേതികവിദ്യയും ലഭിക്കും.

Top