ന്യൂജേഴ്‌സി മേയറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിക്ക് വംശജന് സസ്‌പെന്‍ഷന്‍

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി (ഹൊബക്കന്‍) മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ആദ്യ സിക്ക് വംശജനുമായ രവി ബല്ലയ്ക്ക് സസ്‌പെന്‍ഷന്‍. മൂന്ന് മാസത്തേക്ക് മേയര്‍ പദവിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുന്നതിന് ന്യൂജേഴ്‌സി സുപ്രീം കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

2008 – 09 കാലഘട്ടത്തില്‍ മുന്‍ ജീവനക്കാരുടെ റിട്ടയര്‍മെന്റ് അകൗണ്ടിലേക്ക് 6000 ഡോളര്‍ നിക്ഷേപിച്ചില്ല എന്ന് അച്ചടക്ക കമ്മിറ്റി നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അച്ചടക്ക സമിതി മൂന്നിനെതിരെ നാല് വോട്ടുകള്‍ക്ക് ബല്ലയെ മൂന്ന് മാസത്തേക്ക് സെന്‍സര്‍ ചെയ്യുന്നതിനും ലൊ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതിനും തീരുമാനിച്ചത്.

Top