ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പുതിയ ജേഴ്സി; ബിസിസിഐ ലോഞ്ചിംഗ് തിയ്യതി പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിനിറങ്ങുക പുതിയ ജേഴ്സിയണിഞ്ഞ്. ഓസ്ട്രേലിയക്കെതിരായ പരമ്പര മുതല്‍ ഇന്ത്യ കടും നീല നിറത്തിലുള്ള ജേഴ്സിയാണ് അണിയുന്നത്. മുമ്പ് ഇന്ത്യന്‍ ടീം ഉപയോഗിച്ചിരുന്ന ജേഴ്സിയുടെ പുത്തന്‍ രൂപമാണിത്. ഇത്തവണ രൂപം മാറുമെന്നാന്ന് ബിസിസിഐ പറയുന്നത്. അടുത്ത ബുധനാഴ്ച്ച ജേഴ്സിയുടെ ചിത്രം ബിസിസിഐ പുറത്തുവിടും.

ബിസിസിഐയുടെ ഔദ്യോഗിക അക്കൗണ്ടിലാണ് ഇക്കാര്യം വക്തമാക്കിയത്. ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎല്‍ സ്പോര്‍ട്സാണ് ജേഴ്സി ലോഞ്ച് ചെയ്യുക. ഇന്ത്യന്‍ ടീം നേരത്തെ ഉപയോഗിച്ചിരുന്ന ആകാശനീല നിറത്തിലുള്ള ജേഴ്സിയിലേക്ക് മടങ്ങി പോകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ ഉപയോഗിക്കുന്ന കടുംനീല ജേഴ്സി ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മാത്രം ഉപയോഗിക്കുനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനും ഇതേ ജേഴ്സി തന്നെ അണിയാന്‍ തീരുമാനിക്കുകയായിരുന്നു.

 

 

Top