ജമ്മുവില്‍ പുതിയ ഗവര്‍ണര്‍ ഉടന്‍ ; എന്‍.എന്‍.വോറ തുടരുന്നതിന് സര്‍ക്കാരിന് താല്‍പര്യമില്ല

VOHRA

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പുതിയ ഗവര്‍ണറെ നിയമിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ ഗവര്‍ണറായ എന്‍.എന്‍.വോറ തുടരുന്നതിന് സര്‍ക്കാരിന് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ട്.

ജമ്മുവില്‍ കഴിഞ്ഞ ഒരു ദശാബ്ദമായി വോറയാണ് ഗവര്‍ണര്‍. പുതിയ ഗവര്‍ണറെ കണ്ടെത്താന്‍ കേന്ദ്രം നടപടികള്‍ തുടങ്ങി. ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹ്രിഷിയും മുന്‍ ആഭ്യന്തര സെക്രട്ടറിയും ഉള്‍പ്പെടുന്നു.

ബി.ജെ.പി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തി രാജിവച്ച ജൂണ്‍ 20 മുതല്‍ കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിന് കീഴിലാണ്. സുരക്ഷാ ഭീഷണിയും ഉയര്‍ന്നുവരുന്ന ഭീകരതയും കാരണമാണ് ഗവര്‍ണര്‍ ഭരണം തുടരുന്നത് താല്‍പര്യമില്ലാത്തത്.

Top