ആദായ നികുതി വകുപ്പ് ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌കരിച്ചു

ന്യൂഡല്‍ഹി: ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫോമുകള്‍ ആദായ നികുതി വകുപ്പ് പരിഷ്‌കരിച്ചു. ശമ്പള ഘടന, പ്രോപ്പര്‍ട്ടിയില്‍നിന്നുള്ള വരുമാനം കച്ചവടക്കാര്‍ക്ക് ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍, ജിഎസ്ടിയുടെ ഭാഗമായി ടേണോവര്‍ റിപ്പോര്‍ട്ട് എന്നിവ രേഖപ്പെടുത്താനുമായി കൂടുതല്‍ കോളങ്ങളാണ് പുതിയ ഫോമുകളില്‍ നല്‍കിയിരിക്കുന്നത്.

വിദേശ ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ടാക്‌സ് റീഫണ്ട് അവരുടെ വിദേശ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. ഫോമില്‍ വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്താനും കോളം നല്‍കിയിട്ടുണ്ട്. 50 ലക്ഷംവരെയുള്ള ശമ്പള വരുമാനക്കാര്‍ ഐടിആര്‍ ഒന്ന്(സഹജ്) ആണ് ഉപയോഗിക്കേണ്ടത്.

Top