new imogies in Google Nexus phone

ഗൂഗിളിന്റെ നെക്‌സസ് ഫോണുകളില്‍ ഇനി പുതിയ ഇമോജികളും പ്രത്യക്ഷപ്പെടും. യുണീകോണും സിംഹവും, ഞണ്ടും ഇമോജികളുടെ കൂട്ടത്തില്‍ പുതുതായി ഉള്‍പ്പെടുത്തുമെന്ന് അന്‍ഡ്രോയിഡിന്റെ വൈസ് പ്രസിഡന്റ് ഹിരോഷി ലൊക്കീമര്‍ ട്വീറ്റ് ചെയ്തു.

നെക്‌സസ് മുഴുവന്‍ പ്രവര്‍ത്തനങ്ങളും അപ്‌ഗ്രേഡ് ചെയ്യുകയാണ്. കീബോര്‍ഡ്, ഫോണ്ട്, കോഡ് എന്നിവയെല്ലാം അപ്‌ഗ്രേഡ് ചെയ്ത ഫോണില്‍ പുതിയതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാക്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് നേരത്തെ തന്നെ പുതിയ ഇമോജികള്‍ ലഭിച്ചിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡിന് ഇമോജികള്‍ ഉള്‍പ്പെടുത്തുന്നത് അടുത്ത ആഴ്ചയോടെയായിരിക്കും. യൂണികോഡ് 8.0 ഉള്ള ഐഒഎസ് ഉപയോക്താക്കള്‍ ജൂണ്‍ മുതല്‍ ഇമോജികള്‍ ഉപയോഗിക്കുന്നുണ്ട്. ആന്‍ഡ്രോയിഡിന് 6.0 യൂണികോഡാണുള്ളത്. 2016 ഓടെ 9.0 യൂണികോഡില്‍ ഇമോജികള്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നാണ് ആന്‍ഡ്രോയിഡിന്റെ പ്രതീക്ഷ.

Top