പുതിയ എക്‌സെന്റിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്തുവിട്ടു

ഹ്യുണ്ടായ് ഉടന്‍ പുറത്തിറക്കുന്ന എക്‌സെന്റിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് വാഹനപ്രേമികള്‍. ഗ്രാന്‍ഡ് ഐ- 10 നിയോസ് വിപണിയില്‍ എത്തിച്ചതിനു ശേഷമായിരിക്കും എക്‌സെന്റിന്റെ പുതിയ പതിപ്പ് പുറത്തിറക്കുക.

നിയോസിന് സമാനമായ ഇന്റീരിയറായിരിക്കും എക്‌സെന്റിന്. 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ പ്രതീക്ഷിക്കാം. നിലവിലെ എക്‌സെന്റില്‍ നിന്ന് വളരെയധികം മാറ്റങ്ങളുമായിട്ടാകും പുതിയ കാര്‍ എത്തുക. വീതിയും ഉയരവും കൂട്ടിയെത്തുന്ന എക്‌സെന്റിന് പുതിയ ഇന്റീരിയറുമായിരിക്കും. വെന്യുവിലൂടെ ഹ്യുണ്ടായ് ഇന്ത്യയില്‍ അവതരിപ്പിച്ച ബ്ലൂലിങ്ക് ടെക്‌നോളജിയും എക്‌സെന്റിലും ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.

ഗ്രില്ലിനോട് ചേര്‍ന്ന് ഡി.ആര്‍.എല്ലും ഡ്യുവല്‍ബാരല്‍ ഹെഡ്ലൈറ്റും വലിയ റാപ്പ് എറൗണ്ട് ടെയില്‍ ലാംപുമായാണ് പുതിയ വാഹനം എത്തുന്നത്. കാറില്‍ ബിഎസ് 6 നിലവാരത്തിലുള്ള 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍, 1.2 ലീറ്റര്‍ യു- 2 ഡീസല്‍ എന്‍ജിനുകളാവും. മാനുവല്‍, എ.എം.ടി ഗിയര്‍ബോക്‌സുകളും പുതിയ എക്‌സെന്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സിന് പകരമായിരിക്കും എ.എം.ടി ഗിയര്‍ബോക്‌സ്. പുതിയ എക്‌സെന്റില്‍ സ്ഥാനം പിടിക്കുക.

Top