പുതിയ ഹ്യൂണ്ടായ് ട്യൂസണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് പരീക്ഷണം ആരംഭിച്ച ട്യൂസണ്‍ എസ്യുവി ഇന്ത്യന്‍ വിപണിയിലേക്ക്. ഈ വര്‍ഷം തന്നെ പുതിയ ട്യൂസോണ്‍ രാജ്യത്ത് അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട പുതിയ സ്‌പൈ ചിത്രങ്ങളെ അടിസ്ഥാനമാക്കി, ന്യൂ-ജെന്‍ മോഡല്‍ മറയ്ക്കപ്പെട്ട നിലയിലാണ് പരീക്ഷണയോട്ടം നടത്തിയതെന്ന് വ്യക്തമാകുന്നു. എന്നിരുന്നാലും, ക്ലോക്ക് ഫ്രണ്ട് ഫാസിയ ഡിസൈന്‍ വാഹനത്തിന് ലഭിക്കുന്നു. ഇത് ബ്രാന്‍ഡിന്റെ പുതിയ ‘പാരാമെട്രിക് ജ്യുവല്‍’ ഗ്രില്ലും ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളും മുന്‍ ബമ്പറില്‍ താഴെ സ്ഥാപിച്ചിരിക്കുന്ന ഹെഡ്ലാമ്പ് ക്ലസ്റ്ററുകളും ഉള്‍ക്കൊള്ളുന്നു. വശത്തേക്ക് പുതിയ മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍ ലഭിക്കുന്നു. പിന്‍ഭാഗത്തെ ബ്ലാക്ക് ഷീറ്റുകള്‍ ടെയില്‍ ലാമ്പ് ഡിസൈനിലേക്ക് ഒരു സൂചന നല്‍കുന്നു. അത് ക്ലാവ്-ടൈപ്പ് ഡിസൈനുള്ള ഒറ്റ, വീതിയുള്ള യൂണിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാഹനത്തിന്റെ ഇന്റീരിയര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അറിവായിട്ടില്ലെങ്കിലും, ആഗോള മോഡലിനെ അടിസ്ഥാനമാക്കി, പൂര്‍ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയോടൊപ്പം ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, നേരിട്ടുള്ള കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം, ലെയ്ന്‍ ഫോളോ അസിസ്റ്റ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളോടെ അഉഅട സംവിധാനവും പുതിയ ഹ്യുണ്ടായ് ട്യൂസണിന് ഇന്ത്യ-സ്‌പെക്ക് മോഡലില്‍ അരങ്ങേറ്റം കുറിക്കും.

Top