രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ആഗസ്റ്റ് 20 ന് ഇന്ത്യന്‍ വിപണിയിലേക്ക്

ങ്ങളുടെ രണ്ടാം തലമുറ ഗ്രാന്‍ഡ് i10 ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഗസ്റ്റ് 20 -ന് പുതുതലമുറ ഗ്രാന്‍ഡ് i10 വിപണിയിലെത്തുമെന്നാണ് വിവരം.

രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങളോടെയാവും വാഹനത്തെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. നിലവിലുള്ള മോഡലില്‍ നിന്ന് തീര്‍ത്തും പുതിയ ഡിസൈനാവും വാഹനത്തിന്. പുതിയ ഫ്ളുയിഡിക്ക് ഗ്രില്ലും, അതോടൊപ്പം പുതിയ അലോയി വീലുകളും, കൂര്‍ത്ത ഹെഡ്ലാമ്പുകളും, പുതുക്കിയ ടെയില്‍ ലാമ്പുകളുമായിരിക്കും വാഹനത്തിന് നല്‍കുക.

പുതിയ ഡാഷ്ബോര്‍ഡ് ഡിസൈനാവും രണ്ടാംതലമുറ ഗ്രാന്‍ഡ് i10 -ല്‍. പാതി അനലോഗും പാതി ഡിജിറ്റലുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാവും. പുതിയ ഹ്യുണ്ടായി വെന്യുവില്‍ ഉള്ളതുപോലെ ആന്‍ട്രോയിഡ് ഓട്ടോ ആപ്പില്‍ കാര്‍പ്ലെ എന്നിവയടങ്ങി 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് വാഹനത്തില്‍ വരുന്നതെന്ന് പ്രതീക്ഷിക്കാം. ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്ടഡ് കാര്‍ സാങ്കേതികവിദ്യയും ഈ സിസ്റ്റത്തിലുണ്ടാവും.

നിലവില്‍ 82 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിന്റെ ബിഎസ് VI പതിപ്പാവും രണ്ടം തലമുറയില്‍ വരുന്നത്. അഞ്ചി സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാവും വാഹനത്തിന്. ഓട്ടോമാറ്റിക്ക് പതിപ്പിന്റെ വില കുറയ്ക്കുന്നതിനായി torque കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് യൂണിറ്റിന് പകരം AMT ഓട്ടോമാറ്റിക്ക് യൂണിറ്റ് നല്‍കും. ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തിയ U2 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വകഭേതത്തിലും പുതിയ ഗ്രാന്‍ഡ് i10 ലഭിക്കും.

Top