new huawei mate 9 challenges to smartphones

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ അതികായര്‍ക്ക് കനത്ത വെല്ലുവിളിയുമായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹ്യുവായുടെ പുതിയ ഫോണ്‍ ഹ്യൂവായ് മേറ്റ് 9 വരുന്നു.

കാഴ്ച്ചയില്‍ സാംസങ് നോട്ട് 7നും പ്രകടനത്തില്‍ ഗൂഗിള്‍ പിക്‌സലിനും ചിത്രമെടുപ്പില്‍ ഐഫോണിനും സമാനമാണെ് ഹ്യൂവായ് മേറ്റ് 9 എന്ന് ടെക്ക് വിദഗ്ധര്‍ വിലയിരുത്തുന്നു.

അമേരിക്കന്‍ വിപണിയിലാണ് ഫോണിന്റെ ആദ്യ ലോഞ്ചിങ്. 1080X1920 ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയുള്ള 5.9 ഇഞ്ച് സ്‌ക്രീനാണ് സ്മാര്‍ട്ട്‌ഫോണിലുള്ളത്. ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്ലുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ക്രീന്‍ സൈസ് അര ഇഞ്ച് കൂടുതല്‍.ഊര്‍ജ്ജമേകാന്‍ 4,000mAh ബാറ്ററി. 600 ഡോളറാണ് അമേരിക്കയില്‍ ഹ്യുവായ് മേറ്റ് 9ന്റെ വില

Top