കേരളത്തില്‍ ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

കേരളത്തില്‍ ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ആകെ 666 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്ത് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണം, ആര്യനാട്, കരവാരം, പത്തനംതിട്ട ജില്ലയിലെ കോട്ടനാട്, കോയിപ്രം, കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര, ചാത്തന്നൂര്‍, വയനാട് ജില്ലയിലെ പൊഴുതന, നൂല്‍പ്പുഴ, ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോട്ടയം ജില്ലയിലെ ടിവി പുരം, പാലക്കാട് ജില്ലയിലെ നാഗലശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

Top