മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ പുതിയ ചിത്രം ‘ഫീനിക്സ്’; ഒരുങ്ങുന്നത് ഹൊറർ ത്രില്ലർ

മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഫീനിക്സ്’ എന്നാണ് ചിത്രത്തിന്റെ പേര്. വിഷ്ണു ഭരതൻ ആണ് സംവിധാനം. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. നിഗൂഢത ജനിപ്പിക്കുന്ന രീതിയിലുള്ള ടൈറ്റിൽ ലുക്ക് വൈറലാണ്.

21 ഗ്രാംസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഫീനിക്‌സ്’. ‘അഞ്ചാം പാതിരാ’എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ തിരക്കഥ എഴുതുന്നു എന്നത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലും ആവേശത്തിലുമാണ് പ്രേക്ഷകർ.

ഹൊറർ ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി എസും ആണ്. പ്രൊഡക്ഷൻ ഡിസൈനർ -ഷാജി നടുവിൽ, എഡിറ്റർ -നിതീഷ് കെ. ടി. ആർ, കഥ -വിഷ്ണു ഭരതൻ, ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ -കിഷോർ പുറക്കാട്ടിരി, ഗാനരചന -വിനായക് ശശികുമാർ, മേക്കപ്പ് -റോണെക്സ് സേവ്യർ, കൊസ്റ്റ്യൂം -ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് -രാഹുൽ ആർ ശർമ്മ, പി.ആർ.ഓ -മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് -റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് -ഒബ്സ്ക്യുറ, പരസ്യകല -യെല്ലോടൂത്ത്.

Top