ഏറ്റവും പുതിയ പ്രീമിയം 300 സിസി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്

ന്ത്യൻ വിപണിയിൽ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം 300 സിസി മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട. സെപ്റ്റംബർ 30 ന് ഇന്ത്യയിൽ പുതിയ മോട്ടോർസൈക്കിൾ വിപണിയിലെത്തുമെന്ന് വ്യക്തമാകുന്ന ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

300-500 സിസി ഡിസ്‌പ്ലേസ്‌മെന്റ് ഉള്ള ഒരു പ്രീമിയം മോട്ടോർസൈക്കിളായിരിക്കാം ഹോണ്ടയുടെ പുതിയ ഉൽപ്പന്നമെന്നാണ് അനുമാനം. നിലവിൽ വരാനിരിക്കുന്ന പുതിയ മോഡലിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങള്‍ ഒന്നും ഈ ജാപ്പനീസ് ബ്രാൻഡ് പുറത്തുവിട്ടിട്ടില്ല. 300-500 സിസി സെഗ്‌മെന്റിൽ അരങ്ങുവാഴുന്ന റോയൽ എൻഫീൽഡിനെതിരെ ഒരു മോഡൽ എന്നതാണ് ഹോണ്ടയുടെ ലക്ഷ്യം. വരാനിരിക്കുന്ന പ്രീമിയം മോട്ടോർസൈക്കിൾ ഒരു ക്രൂയിസർ പതിപ്പാകാമെന്നാണ് അഭ്യൂഹം.

ഹോണ്ടയുടെ പുതിയ പ്രീമിയം മോട്ടോർസൈക്കിൾ കമ്പനിയുടെ ബിഗ് വിംഗ് ഡീലർ നെറ്റ്‌വർക്ക് വഴിയാകും ഇന്ത്യയിൽ വിൽക്കുക. ആകർഷകമായ വിലനിലവാരത്തിൽ പുതിയ ഹോണ്ട ബൈക്ക് പ്രാദേശികവൽക്കരിക്കപ്പെടും. അതിനാൽ രണ്ട് ലക്ഷം രൂപയാകും വരാനിരിക്കുന്ന ബൈക്കിന് നൽകുക. അങ്ങനെയെങ്കിൽ ആഭ്യന്തര വിപണിയിൽ മികച്ച ശ്രദ്ധ നേടാൻ ഹോണ്ടയ്ക്ക് സാധിക്കും.

Top