നാലു വകഭേദങ്ങളിലായി 2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R വിപണിയില്‍

സിംഗിള്‍ ചാനല്‍ എബിഎസ് പതിപ്പായ 2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R ഇന്ത്യയില്‍ പുറത്തിറങ്ങി. 84,675 രൂപയാണ് പുതിയ സിബി ഹോര്‍ണറ്റ് 160R ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

നാലു വകഭേദങ്ങളിലായാണ് 2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R ന്റെ ഒരുക്കം. മുന്‍ ഡിസ്‌ക് ബ്രേക്കുള്ള സ്റ്റാന്‍ഡേര്‍ഡ്, പിന്‍ ഡിസ്‌ക് ബ്രേക്കുള്ള സിബിഎസ്, എബിഎസ് സ്റ്റാന്‍ഡേര്‍ഡ്, എബിഎസ് ഡീലക്‌സ് എന്നീ വകഭേദങ്ങളിലാണ് സിബി ഹോര്‍ണറ്റ് 160R ഒരുങ്ങുന്നത്.

നിലവിലുള്ള 162.71 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് പുതിയ ബൈക്കിന്റെയും വരവ്. എഞ്ചിന് പരമാവധി 14.9 bhp കരുത്തും 14.5 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് പുതിയ സിബി ഹോര്‍ണറ്റ് 160R ല്‍.
പുതുതായി ലഭിച്ച എല്‍ഇഡി ഹെഡ്‌ലൈറ്റാണ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

Top