മാരുതി ഡിസൈറിന്റെ എതിരാളി ഹോണ്ടയുടെ പുത്തന്‍ അമേസ് എത്തുന്നു

HONDA AMAZE

ട്ടോ എക്‌സ്‌പോയില്‍ നിര്‍മ്മാതാക്കളെ അസൂയപ്പെടുത്തുന്ന തുടക്കമാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട വെക്കുന്നത്. ഹോണ്ട ആദ്യമായി അവതരിപ്പിച്ച പുത്തന്‍ അമേസിന് മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിച്ചത്. 2018ന്റെ രണ്ടാം പാദത്തോടെ ഹോണ്ട അവതരിപ്പിക്കാനിരിക്കുന്ന പുത്തന്‍ അമേസ് ഉപഭോക്താക്കളുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഹെഡ്‌ലാമ്പുകള്‍, ഹോണ്ട ബാഡ്ജ് നേടിയ ക്രോം ഗ്രില്‍, ഒഴുക്കമാര്‍ന്ന ആകാരം എന്നിവയെല്ലാം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ അമേസ് ഇത്തവണ ഏറെ മുന്നിലാണ്. മുന്‍ മോഡലില്‍ നിന്നും വ്യത്യസ്മായി 15 ഇഞ്ച് വീലുകളിലാണ് പുതിയ അമേസിനെ ഒരുക്കിയിരിക്കുന്നത്.

ബൂട്ട് ലിഡില്‍ നിന്നും മുന്നിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ചെറിയ സ്‌പോയിലറും അമേസിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും. വിശാലമായ അകത്തളമാണ് പുതിയ അമേസില്‍ ഹോണ്ട ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ തന്നെയാണ് പുതിയ ഹോണ്ട അമേസ് എത്തുന്നത്.

87 bhp കരുത്തും 109 Nm torque ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. പുതിയ അമേസിന്റെ ഡീസല്‍ പതിപ്പില്‍ കരുത്ത് ഉത്പാദനം വര്‍ധിക്കുമെന്നാണ് സൂചന. നിലവില്‍ 98 bhp കരുത്തും 200 Nm torque മാണ് അമേസ് ഡീസല്‍ പതിപ്പില്‍ ലഭ്യമാകുക.

Top