പുതിയ ഹോണ്ട അമേസ് മെയ് 16 ന് വിപണിയിലെത്തും ; ബുക്കിംഗ് ആരംഭിച്ചു

HONDA AMAZE

മെയ് 16 ന് രണ്ടാം തലമുറ ഹോണ്ട അമേസ് സെഡാന്‍ വിപണിയില്‍ എത്തും. അമേസിന്റെ ബുക്കിംഗ് ഹോണ്ട ആരംഭിച്ചു. 21,000 രൂപയാണ് പ്രീബുക്കിംഗ് തുക.

എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണും, ഷാര്‍ക്ക് ഫിന്‍ ആന്റീനയുമാണ് അമേസിന്റെ പ്രധാന ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നത്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോളിനുള്ള ടച്ച് ബട്ടണുകള്‍, സ്റ്റീയറിംഗിലുള്ള കണ്‍ട്രോളുകളാണ് അകത്തളത്ത പ്രധാന വിശേഷങ്ങള്‍. വലിയ 15 ഇഞ്ച് അലോയ് വീലുകളിലാണ് രണ്ടാം തലമുറ സെഡാന്‍ ഒരുങ്ങുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് പുതിയ അമേസില്‍. പെട്രോള്‍ എഞ്ചിന് പരമാവധി 88 bhp കരുത്തും 109 Nm torque ഉം സൃഷ്ടിക്കാനാവും. 100 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍.

അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ അമേസില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഡീസല്‍ സെഡാനില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുന്നത് ഇതാദ്യമായാണ്.

Top