വിപണി കീഴടക്കാനൊരുങ്ങി പുത്തന്‍ ഹിമാലയന്‍

പുതിയ അപ്ഡേറ്റ് ചെയ്‍ത ഹിമാലയന്‍ വിപണിയിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. 2021 റോയൽ എൻഫീൽഡ് ഹിമാലയന് പ്രധാന ആകർഷണം ട്രിപ്പർ നാവിഗേഷൻ ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ സഹകരണത്തിൽ തയ്യാറാക്കിയിരിക്കുന്ന ടേൺ-ബൈ-ടേൺ നാവിഗേഷൻ ആണ് ട്രിപ്പർ നാവിഗേഷൻ.

ഈ സംവിധാനം പുത്തന്‍ ഹിമാലയനിലും ഒരുങ്ങുന്നതായി ഫിനാന്‍ഷ്യല്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ വലതുവശത്തായാണ് ട്രിപ്പർ നാവിഗേഷന്റെ ഡിസ്‍പ്ലേ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബറിൽ വിപണിയിലെത്തിയ റോയൽ എൻഫീൽഡ് മീറ്റിയോർ 350-യിൽ എത്തിയ ട്രിപ്പർ നാവിഗേഷൻ തന്നെയാണ് പുത്തൻ ഹിമാലയനിലും ഇടം പിടിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top