പുതിയ എക്സ്ട്രീം 200S വിപണിയില്‍ പുറത്തിറങ്ങി ; വില 98,500 രൂപ

പുതിയ ഹീറോ എക്സ്ട്രീം 200S വിപണിയില്‍ അവതരിപ്പിച്ചു. 2014 -ല്‍ കമ്പനി കാഴ്ച്ചവെച്ച HX250R കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് നിരയില്‍ പിറന്നിരിക്കുന്ന എക്സ്ട്രീം 200S. വില 98,500 രൂപ.

ഒറ്റ ചാനല്‍ എബിഎസ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വിഭജിച്ച സീറ്റുകള്‍, വിഭജിച്ച ഗ്രാബ്റെയിലുകള്‍, ഫെയിറിങ്ങിന്റെ ഭാഗമാവുന്ന മിററുകള്‍, കറുത്ത അലോയ് വീലുകള്‍, മുന്‍ പിന്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍, മോണോഷോക്ക് എന്നിങ്ങനെയാണ് വിശേഷങ്ങള്‍.

എക്സ്ട്രീം 200R -ലുള്ള 199.6 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍തന്നെയാണ് പുതിയ ഹീറോ എക്സ്ട്രീം 200S പതിപ്പിലും. എഞ്ചിന് 18 bhp കരുത്തും 17.1 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. എക്സ്പള്‍സ് 200T -യിലെ സസ്പെന്‍ഷനാണ് എക്സ്ട്രീം 200S -നായി ഹീറോ കടമെടുത്തിരിക്കുന്നത്.

മുന്നില്‍ 37 mm ടെലിസ്‌കോപിക് ഹൈഡ്രോലിക് ഫോര്‍ക്കുകളും പിറകില്‍ മോണോഷോക്ക് അബ്സോര്‍ബര്‍ യൂണിറ്റും സസ്പെന്‍ഷന്‍ നിറവേറ്റും. 276 mm പെറ്റല്‍ ഡിസ്‌ക്കാണ് മുന്‍ ടയറില്‍ ബ്രേക്കിങ്ങിനായി. പിന്‍ ടയറില്‍ 220 mm പെറ്റല്‍ ഡിസ്‌ക്ക് വേഗത്തിനെ നിയന്ത്രിക്കും. 2,062 mm നീളവും 778 mm വീതിയും 1,106 mm ഉയരവും ബൈക്കിനുണ്ട്. 165 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. വീല്‍ബേസ് 1,337 mm.

Top