യുവതലമുറയെ ലക്ഷ്യമിട്ട് പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തി

രാജ്യത്തെ യുവതലമുറയെ ലക്ഷ്യമിട്ട് പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തി. 57,190 രൂപയാണ് 2018 ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). 124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ വരവ്.

7,500 rpm ല്‍ 11.2 bhp കരുത്തും 6,000 rpm ല്‍ 11 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. 1.87 bhp കരുത്തും 0.65 Nm torque ഉം പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന് ഉണ്ട്.

സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഓള്‍ടൈം ഹെഡ്‌ലാമ്പ് ഓണ്‍, വീതിയേറിയ പിന്‍ ടയര്‍, വലിയ സീറ്റ് സ്റ്റോറേജ്, ലോക്കോട് കൂടിയ സൈഡ് യൂട്ടിലിറ്റി ബോക്‌സ് എന്നിവയാണ് പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ മറ്റു ഫീച്ചറുകള്‍.

Top