കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സിബിഎസ്ഇയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

cbse

ന്യൂഡല്‍ഹി: സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സിബിഎസ്ഇ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

സ്‌കൂള്‍ ജീവനക്കാരുടെ മാനസിക-ആരോഗ്യ പരിശോധന നടത്തണമെന്നും, അധ്യാപകരും, രക്ഷകര്‍ത്താക്കളും, വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും സിബിഎസ്ഇ നിര്‍ദേശിച്ചു.

മാത്രമല്ല, പരാതികള്‍ പരിഹരിക്കാന്‍ കമ്മിറ്റി വേണമെന്നും, സ്‌കൂളിന്റെ സുരക്ഷാ ഓഡിറ്റ് നടപ്പിലാക്കണമെന്നും സിബിഎസ്ഇ അറിയിച്ചു.

ഹരിയാനയിലെ ഗുരുഗ്രാം റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് സിബിഎസ്ഇയുടെ പുതിയ നടപടികള്‍.

Top