സംസ്ഥാനത്ത് പുതിയ ഗ്രീന്‍ ഫീല്‍ഡ് പാത; കേന്ദ്രത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: കോഴിക്കോടു നിന്നു പാലക്കാട് വഴി കോയമ്പത്തൂരിന് പുതിയ ഗ്രീന്‍ ഫീല്‍ഡ് പാത സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പദ്ധതി നിര്‍ദേശം ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വനഭൂമി ഏറ്റെടുക്കാതെ തന്നെ മൈസൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദല്‍ പാതയ്ക്കും കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിലവില്‍ പുരോഗമിക്കുന്ന കന്യാകുമാരി-മുംബൈ ദേശീയ പാതയുടെ പണി വേഗത്തിലാക്കാനും കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കിയതായും മുരളീധരന്‍ പറഞ്ഞു.

 

Top