തമിഴ്‌നാട് ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

Ram Nath Kovind

ന്യൂഡല്‍ഹി: തമിഴ്‌നാട് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍ക്ക് നിയമനം

രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്.

ആസാം ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതിനെ തമിഴ്‌നാട് ഗവര്‍ണറായി നിയമിച്ചു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ റാവുവാണ് തമിഴ്‌നാടിന്റെ അധിക ചുമതല വഹിച്ചിരുന്നത്.

കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയെ നിയമിച്ചു.

നിലവില്‍ ആന്‍ഡമാന്‍ ഗവര്‍ണറായിരുന്ന ജഗദീഷ് മുഖിയേ ആസാം ഗവര്‍ണറായും നിയമിച്ചു.

മേഘാലയ ഗവര്‍ണറായി ഗംഗ പ്രസാദിനെയും, അരുണാചല്‍ പ്രദേശ് ഗവര്‍ണറായി ബ്രിഗേഡിയര്‍ ഡോ ബി ഡി മിശ്രയും, ബിഹാര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക്.

രാഷ്ട്രപതി രാം നാഥ് കോവിന്ദായിരുന്നു ബിഹാര്‍ ഗവര്‍ണര്‍, അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനു വേണ്ടിയാണ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്.

തുടര്‍ന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിക്കായിരുന്നു ബിഹാറിന്റെ അധിക ചുമതല ലഭിച്ചത്.

Top