പുതുതലമുറ S60 സെഡാനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് വോള്‍വോ

സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോ പുതുതലമുറ S60 സെഡാനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതുതലമുറ S60 സെഡാൻ 2021 -ഓടെ മാത്രമാകും വില്‍പ്പനയ്ക്ക് എത്തുക. കോവിഡും ലോക്‌ഡൗണും കാരണം മോഡലിനെ വിപണിയിൽ അവതരിപ്പിക്കുന്നത് വൈകിയിരുന്നു. വരും വര്‍ഷം നിരവധി മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും ബ്രാന്‍ഡ് വെളിപ്പെടുത്തി.

മൂന്നാം തലമുറ വോള്‍വോ S60, 2.0 ലിറ്റര്‍ പെട്രോള്‍ മോട്ടോറിന്റെ സോളിറ്ററി എഞ്ചിന്‍ ഓപ്ഷനുമായി വിപണിയില്‍ എത്തും. 310 bhp കരുത്തും 400 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഹര്‍മാന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം, ക്ലീന്‍ ഇന്‍ ക്യാബിന്‍ എയറിനായുള്ള ക്ലീന്‍സോണ്‍ സാങ്കേതികവിദ്യ എന്നിവയും ഉള്‍ക്കൊള്ളുന്നു. സുരക്ഷയുടെ കാര്യത്തിലും വോള്‍വോ പിന്നോട്ട് പോയിട്ടില്ലെന്ന് വേണം പറയാന്‍. കാല്‍നടയാത്രക്കാര്‍ക്കുള്ള സുരക്ഷ, വേഗത 50 കിലോമീറ്ററില്‍ കൂടുതലാണെങ്കില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

സ്പോര്‍ടി ബമ്പര്‍, ഷാര്‍പ്പായ ഹെഡ്‌ലാമ്പുകള്‍, വിശാലമായ ഗ്രില്ലും മധ്യഭാഗത്ത് വോള്‍വോ ബാഡ്ജ്,തോര്‍ ഹാമര്‍ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ സവിശേഷതകള്‍. മധ്യഭാഗത്ത് വോള്‍വോ എഴുത്തും മസ്‌കുലര്‍ റിയര്‍ ബമ്പര്‍, 19 ഇഞ്ച് അലോയ് വീലുകളുടെ ഒരു സെറ്റ്, S90 സ്‌റ്റൈല്‍ C-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ റിയര്‍ ഡിസൈനും കാറിനുണ്ട്.

ഇന്ത്യയില്‍ ഈ മോഡൽ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു 3 സീരീസ് എന്നിവയില്‍ നിന്നുള്ള C-ക്ലാസ് മോഡലുകള്‍ക്കെതിരെ മത്സരിക്കും. പുതിയ വോള്‍വോ S60-ന്റെ ബുക്കിംഗ് 2021 ജനുവരി 21 മുതല്‍ ആരംഭിക്കും.

Top