പുതുതലമുറ സ്‌കോര്‍പിയോയുടെ പരീക്ഷണയോട്ടം ആരംഭിച്ചു ; ആദ്യ ചിത്രങ്ങള്‍ പുറത്ത്

Z101 എന്ന കോഡ് നാമത്തില്‍ വിളിക്കപ്പെടുന്ന മഹീന്ദ്ര സ്‌കോര്‍പിയോ എസ്യുവിയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു. പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്ന അടുത്ത തലമുറ സ്‌കോര്‍പിയോയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നു.

ചരിത്രത്തിലാദ്യമായി സ്‌കോര്‍പിയോയ്ക്ക് ഗ്രൗണ്ട്സ് അപ്പ് ഡിസൈന്‍ ശൈലി നല്‍കിയാണ് മഹീന്ദ്ര എസ്യുവിയെ പുറത്തിറക്കുന്നത്. പരിഷ്‌ക്കരിച്ച ലാഡര്‍ ഫ്രെയിം ഷാസിയായിരിക്കും പുത്തന്‍ സ്‌കോര്‍പ്പിയോയിലുണ്ടാവുക. നീളമേറിയ ഡോറുകള്‍ എസ്യുവിയൊരു ലോങ്ങര്‍ വീല്‍ബേസാവാനുള്ള സാധ്യത

ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും 2020 മഹീന്ദ്ര സ്‌കോര്‍പിയോയിലുണ്ടാവുക. ഇത് 170 bhp കരുത്തും 400 Nm torqueഉം പരമാവധി കുറിക്കുന്നതാണ്. ഗിയര്‍ബോക്സ് ആറ് സ്പീഡാവാനാണ് സാധ്യത.

Top