ഇനി ഡീസല്‍ എന്‍ജിനില്ല; പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനുമായി ഇന്നോവ ക്രിസ്റ്റയുടെ അടുത്ത തലമുറ…

പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍ മോഡല്‍ നിരത്തിലെത്തിക്കാനൊരുങ്ങി ടൊയോട്ട. 2021ല്‍ നിരത്തിലെത്താനൊരുങ്ങുന്ന പുതുതലമുറ ക്രിസ്റ്റയിലായിരിക്കും ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ നല്‍കുക. എന്നല്‍, ഹൈബ്രിഡ് എന്‍ജിന്‍ അവതരിപ്പിക്കുന്നതോടെ നിലവിലുള്ള ഡീസല്‍ എന്‍ജിനുകള്‍ നിര്‍ത്തിയേക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.

നിലവില്‍ 2.4 ലിറ്റര്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലും 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് ഇന്നോവ ക്രിസ്റ്റ നിരത്തിലെത്തുന്നത്. എന്നാല്‍, ഹൈബ്രിഡ് സംവിധാനം ഒരുക്കുന്നത് 2.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ വാഹനങ്ങളെല്ലാം ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ക്രിസ്റ്റയില്‍ നല്‍കിയിരിക്കുന്ന എന്‍ജിന്‍ ബിഎസ്-6 ലേക്ക് മാറുന്നുണ്ടോയെന്ന് വ്യക്തമല്ല.എന്‍ജിനില്‍ മാറ്റം വരുന്നതോടെ വില വര്‍ധിക്കുമെന്നാണ് സൂചന. 14.93 ലക്ഷം രൂപ മുതല്‍ 22.43 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

Top