‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’; ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ’ പുതിയ ടീസര്‍ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയുമാണ് ടീസര്‍ പുറത്തുവിട്ടത്.

സംഗീതത്തിനും പ്രണയത്തിനും തുല്യ പ്രാധാന്യം നല്‍കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും, ഹരീഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. യുവതാരം അഖില്‍ പ്രഭാകര്‍ നായകനാകുന്ന ചിത്രത്തില്‍ ശിവകാമിയും സോനുവും നായികമാരായി വേഷമിടുന്നു.

ചിത്രത്തില്‍ വിനയ് വിജയനും വിഷ്ണുപ്രിയയും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍

എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. സന്തോഷ് വര്‍മ, ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുടെതാണ് ഗാനരചന. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ്. അഞ്ച് ഗാനങ്ങളില്‍ നാലും ഇതിനോടകം പുറത്തിറക്കി കഴിഞ്ഞു.

ചിത്രത്തിന്റെ തിരക്കഥ എസ്.എല്‍ പുരം ജയസൂര്യയാണ്. ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വഹിക്കുന്നു. ജൂലൈ 26നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Top