സിആര്‍വിയുടെ പുതിയ പതിപ്പ് ഒക്ടോബര്‍ 9ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

പ്പാനില്‍ നിന്നുള്ള ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എല്‍)ന്റെ പൂര്‍ണ എസ് യു വിയായ ‘സി ആര്‍ വി’യുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ഒക്ടോബര്‍ ഒമ്പതിന് എത്തും. ഡീസല്‍ എന്‍ജിന്‍ സഹിതമാണ് കമ്പനി പുത്തന്‍ ‘സി ആര്‍വി’യെ പുറത്തിറക്കുന്നത്.

ഓഫ് റോഡ് ക്ഷമത മെച്ചപ്പെടുത്താന്‍ പുതിയ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഈ സി ആര്‍വിക്കുണ്ട്. എല്‍ ഇ ഡി ഹെഡ്‌ലാംപ്, എല്‍ ഇ ഡി ടെയ്ല്‍ ലാംപ്, പുത്തന്‍ അലോയ് വീല്‍ തുടങ്ങിയവയ്‌ക്കൊപ്പം നവീകരിച്ച അകത്തളവും പുതിയ സി ആര്‍ വിയുടെ വിശേഷങ്ങളാണ്.

ആന്‍ഡ്രോയ്ഡ്/ആപ്പിള്‍ കണക്ടിവിറ്റിയോടെ ഏഴ് ഇഞ്ച് ടച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവുമുണ്ട്. സി ആര്‍ വി’ക്കു കരുത്തേകുന്നത് പുതിയ 1,597 സി സി ഡീസല്‍ എന്‍ജിനാണ്. 4,000 ആര്‍ പി എമ്മില്‍ 120 പി എസ് വരെ കരുത്തും 2,000 ആര്‍ പി എമ്മില്‍ 300 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കും. ഒമ്പപതു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍.

കൂടാതെ മുന്‍തലമുറ ‘സി ആര്‍ — വി’യിലെ 1,997 സി സി, എസ് ഒ എച്ച് സി പെട്രോള്‍ എന്‍ജിനോടെയും എസ് യു വി ലഭിക്കും. 6,500 ആര്‍ പി എമ്മില്‍ 154 പി എസ് വരെ കരുത്തും 4,300 ആര്‍ പി എമ്മില്‍ 189 എന്‍ എം ടോര്‍ക്കുമാണ് സൃഷ്ടിക്കുക. സി വി ടി ഗീര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍.

Top