New Ford Endeavour launched – New Ford Endeavour launched at Rs 24.75 lakh

കൊച്ചി : കരുത്തും ആധുനിക സാങ്കേതികവിദ്യകളും യോജിപ്പിച്ച് ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ കേരളത്തില്‍ നിരത്തിലിറങ്ങി. ദുര്‍ഘടമായ വഴികളിലൂടെയും അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന കാറില്‍ ആറു സീറ്റുകളുണ്ട്.

ചേരാനല്ലൂരിലെ കൈരളി ഫോര്‍ഡില്‍ നടന്ന ചടങ്ങില്‍ ഫോര്‍ഡ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ നിഗെല്‍ ഹാരിസ് എന്‍ഡവര്‍ വിപണിയിലിറക്കി. ഏറ്റവും നീവനവും കരുത്തും അസാധാരണമായ എന്‍ജിനീറിയറിംഗ് മികവും ചേരുന്നതാണ് എന്‍ഡവറെന്ന് അദ്ദേഹം പറഞ്ഞു.

24.10 മുതല്‍ 28.69 ലക്ഷം രൂപ വരെയാണ് കൊച്ചിയിലെ ഷോറൂം വില. മൂന്ന് മോഡലുകള്‍ ആറു കളറുകളില്‍ ലഭ്യമാണ്. എസ്.യു.വി വിഭാഗത്തില്‍ ഏറ്റവും മികച്ച വാഹനമാണിതെന്ന് നിഗെല്‍ ഹാരിസ് പറഞ്ഞു.

റോഡുകളള്‍ക്കനുസരിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയും. ആകര്‍ഷകമാണ് രൂപകല്‍പ്പന. ആഡംബരം നിറഞ്ഞതാണ് ഇന്റീരിയര്‍. 2100 ലിറ്റര്‍ വരെ ചരക്കുകള്‍ കൈകാര്യം ചെയ്യാന്‍ സ്ഥലമുണ്ട്. മികച്ച ഡീസല്‍ എന്‍ജിനുകള്‍ സിക്‌സ് സ്പീഡ് ലഭ്യമാക്കും.

10.91 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഡ്രൈവിംഗ് ഏറ്റവും ലളിതവും സുഗമവുമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഫോര്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അനുരാഗ് മെഹ്രോത്ര പറഞ്ഞു.

Top