ഇന്ത്യയിലെ അടുത്ത ഫ്ലാഗ്ഷിപ്പ് മോഡല്‍; വിവോ വി15 പ്രധാന പ്രത്യേകതകള്‍

ന്യൂഡല്‍ഹി: വിവോ വി15 പ്രോയുടെ പ്രത്യേകതകള്‍ പുറത്ത് വിട്ട് കമ്പനി. വിവോയുടെ ഇന്ത്യയിലെ അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലാണ് വി 15. ഫോണിന്റെ ആദ്യ ടീസര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ആമസോണ്‍ ഇതിന്റെ പ്രധാനപ്രത്യേകതകളും പുറത്ത് വിട്ടിരിക്കുന്നത്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്‌ക്രീന്‍- ഇന്‍ മോഡിലാണ് ഫോണ്‍.

മാത്രമല്ല, 32 എംപി പോപ്പ് അപ് സെല്‍ഫി ക്യാമറയും പിന്നില്‍ 48 എംപി ക്വാഡ് പിക്സല്‍ ക്യാമറ സെന്‍സറുമുണ്ട് പുതിയ ഫോണിന്. ഫെബ്രുവരി 20ന് ആയിരിക്കും വി15 പ്രോ വിപണിയില്‍ എത്തുക എന്നാണ് സൂചന.

Top