new film ; nivin pauly and gayathri suresh

കുഞ്ചാക്കോ ബോബന്റെ നായികയായി ജമ്‌നാപ്യാരിയിലൂടെ മലയാള സിനിമയിലെത്തിയ ഗായത്രി സുരേഷ് നിവിന്‍ പോളിയുടെ നായികയാകുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഇതുവരെ പേരിടാത്ത ചിത്രത്തില്‍ ഒരു നഴ്‌സിന്റെ വേഷമാണ് ഗായത്രിക്ക്.

ജന്മാപ്യാരി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ഏത് നടനോടൊപ്പമാണ് അഭിനയിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചാല്‍ നിവിന്‍ പോളി എന്നേ ഞാന്‍ പറയുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. ഗായത്രി പറയുന്നു.

ആദ്യത്തെ രണ്ടു ചിത്രങ്ങളിലും സ്വന്തം ഭാഷയില്‍ സംസാരിച്ച ഗായത്രി പുതിയ ചിത്രത്തില്‍ കോട്ടയം ഭാഷയാണ് സംസാരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിനുശേഷം നിവിന്‍ പോളി ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിട്ടാണ് പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്. മൂന്നു നായികമാരാണ് ഈ ചിത്രത്തിലുള്ളത്.

കാക്കമുട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജേഷാണ് ഒരു നായിക. മറ്റൊരാള്‍ അപര്‍ണ്ണ ഗോപിനാഥ്. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

Top