new film kochawa poula ayyapa koilo supported paulocoelho

ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പൗലോ കൊയ്‌ലോ തന്റെ ട്വീറ്റര്‍ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

തന്റെ പേര് പരാമര്‍ശിക്കുന്ന മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ.

ജാതിയുടേയും മതത്തിന്റേയും ഭാഷയുടേയും ദൂരത്തിന്റേയും അതിര്‍വരമ്പുകളെ ഭേദിച്ച് ലോകമെമ്പാടുമുള്ള പുസ്തക പ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ ഉറപ്പിച്ച ബ്രസീലിയന്‍ എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ.

കുഞ്ചാക്കോ ബോബനും രുദ്രാക്ഷ് സുധീഷും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ കൊച്ചവ്വ, അയ്യപ്പദാസ് എന്നിവരെ പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ എങ്ങനെ സ്വാധീനിച്ചു എന്നതാണ് പ്രമേയം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്.

Top