new film- first video song released

കുഞ്ചാക്കോ ബോബനും ശ്യാമിലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യിലെ ആദ്യ സോംഗ് വീഡിയോ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247 റിലീസ് ചെയ്തു. ‘അരേ തു ചക്കര്‍ ‘ എന്ന ഈ ഗാനത്തിന്റെ വരികള്‍ രചിച്ച് ഈണം നല്‍കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. സച്ചിന്‍ വാരിയര്‍, ഹെഷാം അബ്ദുല്‍ വഹാബ്, സൂരജ് എസ്. കുറുപ്പ്, അശ്വതി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ആലപിച്ചിരിക്കുന്നു.

നവാഗതനായ ഋഷി ശിവകുമാര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന സിനിമയില്‍ മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സരേഷ് കൃഷ്ണ, അനീഷ് ജി മേനോന്‍, നന്ദന്‍ ഉണ്ണി, മിഥുന്‍ നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ്. കുമാറും ചിത്രസംയോജനം ബൈജു കുറുപ്പുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247ആണ് ഔദ്യോഗിക മ്യൂസിക് ലേബല്‍. അച്ചാപ്പു മൂവി മാജികിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് നിര്‍മ്മിച്ച ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തും.

Top