പോസ്റ്റുകള്‍ വ്യത്യസ്ത വിഭാഗങ്ങളിലാക്കി സ്‌നാപ്ചാറ്റിന്റ പുതിയ സവിശേഷത

സുഹൃത്തുക്കള്‍ പങ്കുവെക്കുന്ന വിവിധ മാധ്യമ പോസ്റ്റുകളും വീഡിയോകളും ചിത്രങ്ങളും വ്യത്യസ്ത വിഭാഗങ്ങളിലാക്കി സ്‌നാപ്ചാറ്റിന്റ പുതിയ സവിശേഷത.

ഇനിമുതല്‍ സുഹൃത്തുക്കള്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും സ്‌നാപ്ചാറ്റില്‍ ഇടത് ഭാഗത്തായാണ് കാണുക. പ്രസാധകരില്‍ നിന്നുള്ള സ്‌റ്റോറികള്‍ വലത് ഭാഗത്തായും കാണാം.

കൂടാതെ സ്‌നാപ്ചാറ്റ് ക്യാമറയിലേക്ക് ഓപ്പണാവുന്നത് കുറച്ചുകൂടി വേഗത്തിലാക്കിയിട്ടുമുണ്ട്. കൂടാതെ ഫ്രണ്ട്‌സ് പേജ് കുറച്ച് കൂടി വ്യക്തി കേന്ദ്രീകൃതമാവും.

ഉപയോക്താക്കളുടെ അടുത്ത സുഹൃത്തുക്കളില്‍ നിന്നുള്ള സ്‌റ്റോറികളും സ്‌നാപ്പുകളും ആദ്യം കാണുന്ന വിധത്തിലാവും ക്രമീകരിക്കുക. കൂടാതെ സബ്‌സ്‌ക്രിപ്ഷനുകള്‍ മുകളിലും അതിന് ശേഷം സ്റ്റോറീസും വരുന്ന വിധത്തില്‍ ഡിസ്‌കവര്‍ പേജും ഒപ്പം ഡിസ്‌കവര്‍ ടാബും സ്‌നാപ്ചാറ്റ് മാറ്റിയിട്ടുണ്ട്.

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും വിപണിയില്‍ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ഇതിന്റെയെല്ലാം ഫലമാണ് ഈ പുതിയ മാറ്റങ്ങള്‍. സ്‌നാപ്ചാറ്റിലേക്ക് ഉപയോക്താക്കള്‍ ആകര്‍ഷിക്കപ്പെടുന്നില്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ പാദത്തില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍.

Top