ഇന്ധനം ലാഭിക്കാന്‍ ഗൂഗിള്‍ മാപ്‌സിന്റെ പുതിയ ഫീച്ചര്‍

ടെക് ലോകത്ത് വമ്പന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഒന്നായിരുന്നു ഗൂഗിള്‍ മാപ്‌സ്. എന്നാല്‍ ഒരിടയ്ക്ക് ഗൂഗിള്‍ മാപ്‌സ് വഴി തെറ്റിക്കുന്നു എന്നുള്ള നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും ഇപ്പോഴും ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിള്‍ മാപ്‌സ്. ഇപ്പോഴിതാ മാപ്‌സില്‍ പുതിയൊരു ഫീച്ചര്‍കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് മാപ്‌സ്.

ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നോടെ മാപ്‌സ് നമ്മുക്ക് സഞ്ചരിക്കാനുള്ള വഴികളില്‍ വ്യത്യസ്ത റൂട്ടുകള്‍ക്കുള്ള ഇന്ധനമോ ഊര്‍ജ്ജ ഉപഭോഗം കണക്കാക്കും. തത്സമയ ട്രാഫിക് അപ്ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്. നമ്മുടെ വാഹനത്തില്‍ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്ന ഇന്‍പുട്ട് നല്‍കാനും അതിലൂടെ കൂടുതല്‍ കൃത്യമായ വിവിരം ലഭ്യമാക്കാനും ഫ്യുവല്‍ സേവിങ് ഫീച്ചറില്‍ ഓപ്ഷനുണ്ട്.ഗൂഗിള്‍ മാപ്‌സ് തുറന്ന് നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്ത ശേഷം സെറ്റിങ്‌സില്‍ നാവിഗേഷന്‍ തെരഞ്ഞെടുക്കുക. റൂട്ട് ഓപ്ഷനുകള്‍ കണ്ടെത്തി ഇന്ധനക്ഷമതയുള്ള റൂട്ടിംഗ് തിരഞ്ഞെടുക്കാന്‍ കഴിയും.

നേരത്തെ തന്നെ നിരവധി രാജ്യങ്ങളില്‍ അവതരിപ്പിച്ച ഫീച്ചറായ സേവ് ഫ്യൂവല്‍ എന്ന ഫീച്ചറാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കള്‍ക്കായി 2022 സെപ്റ്റംബറില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. വാഹനത്തിന് കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

Top