ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുള്ളവര്‍ക്ക് വേണ്ടി പുതിയ ഫെയ്സ്ബുക്ക് ഫീച്ചര്‍

facebook

പുതുവര്‍ഷത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക് . ഫെയ്സ്ബുക്കിൽ രണ്ട് അക്കൗണ്ടുള്ളവര്‍ക്ക് വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുള്ളവര്‍ക്ക് കൂടുതൽ എളുപ്പത്തിൽ അക്കൗണ്ടുകൾ ഇതിലൂടെ ഉപയോഗിക്കാം.

നിലവിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് മാറണമെങ്കിൽ സൈന്‍ ഔട്ട് ചെയ്യണം. എന്നാല്‍ ഇനി മുതല്‍ അക്കൗണ്ട് സൈന്‍ ഔട്ട് ചെയ്യാതെ തന്നെ മറ്റൊരു അക്കൗണ്ടില്‍ കയറാം. അക്കൗണ്ട് സ്വിച്ച്‌ ചെയ്താല്‍ മാത്രം മതി. ഇത്തരത്തിലൊരു പുതിയ ഫീച്ചറാണ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്.

Top