പുതിയ കേരള മന്ത്രിസഭയില്‍ യുവതക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ ധാരണ

തിരുവനന്തപുരം: അധികാരത്തിലേറാന്‍ പോകുന്ന കേരളത്തിലെ പുതിയ മന്ത്രിസഭയില്‍ യുവതക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കാനാണ് സി.പി.എം, സി.പി.ഐ ശ്രമിക്കുന്നത്. മേയ് 18ന് ചേരുന്ന ഇരു പാര്‍ട്ടികളുടെയും നേതൃയോഗം അന്തിമമായി തീരുമാനമെടുക്കും. അനിവാര്യമാണെങ്കില്‍ മാത്രമാണ് ജയിച്ചു വന്ന മന്ത്രിമാരെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്തു എന്ന ധാരണയിലാണ് സി.പി.എമ്മിനുള്ളത്.

മെയ് 18ന് രാവിലെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും തുടര്‍ന്ന് സംസ്ഥാനസമിതിയും ചേരും. പിന്നാലെ നിയമസഭാകക്ഷി യോഗം ചേര്‍ന്ന് നേതാവായി പിണറായി വിജയനെ തെരഞ്ഞെടുക്കും. പുതുമുഖങ്ങള്‍ ഭരണതലങ്ങളില്ക്ക് കൊണ്ടു വരണമെന്ന വേണമെന്ന ധാരണയാണ് സി.പി.എം നേതൃത്വത്തിനു ഉള്ളത്. എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, എം.ബി. രാജേഷ് അടക്കമുള്ളവര്‍ക്കാണ് മുന്‍തൂക്കം.

വീണ ജോര്‍ജ്, കാനത്തില്‍ ജമീല, യു.പ്രതിഭ അടക്കമുള്ള വനിതകള്‍ സി.പിഎമ്മില്‍ നിന്നു ജയിച്ചു വന്നതിനാല്‍ വനിതകള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കും. മന്ത്രിമാരെ അപ്പാടെ മാറ്റുന്ന നിലയാണ് സി.പി.ഐ കഴിഞ്ഞ സര്‍ക്കാറിലും സ്വീകരിച്ചിരുന്നത്. മേയ് 18ന് നടക്കുന്ന സംസ്ഥാന നിര്‍വാഹകസമിതിയിലാവും സി.പി.ഐ മന്ത്രിമാരെ നിര്‍ദേശിക്കുക.

 

Top